മലപ്പുറത്ത് ഇത്തവണ എല്‍ഡിഎഫിന് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ ഇരട്ടി സീറ്റുകള്‍ ലഭിക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍. കഴിഞ്ഞ തവണ നാല് സീറ്റുകളാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. ഇത്തവണ അതിന്റെ ഇരട്ടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ചു വര്‍ഷം ദുരന്തങ്ങളും ദുരിതങ്ങളും പ്രയാസങ്ങളും ഉണ്ടായിരുന്നിട്ടും കേരളത്തിന്റെ മുഖ്യമന്ത്രി സ്വപ്‌നസമാനമായ നേട്ടങ്ങളിലേക്ക് കൈപിടിച്ച് ഉയര്‍ത്തി എന്നുള്ളത് ജനങ്ങള്‍ക്കിടയില്‍ വളരെ സജീവമാണ്’ ജലീല്‍ പറഞ്ഞു.തവനൂരിൽ മാറ്റമുണ്ടാകില്ലെന്നും ജയം ഉറപ്പാണെന്നും ജലീൽ വ്യക്തമാക്കി.

Advertisement