മലപ്പുറം: സാദിഖലി ശിഹാബ് തങ്ങൾ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രയുടെയും മുസ് ലിം യൂത്ത് ലീഗ് പദയാത്രയുടെയും പ്രചരണ ഭാഗമായി വർഗ്ഗീയ ധ്രുവീകരണത്തിനെതിരെ രാഷട്രീയ പ്രതിരോധം പ്രമേയത്തിൽ നിയോജക മണ്ഡലം മുസ് ലിം യൂത്ത് ലീഗ് കമ്മിറ്റി ഓപ്പണ്‍ ഡിബേറ്റ് നടത്തി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ.പി ശരീഫ് അധ്യക്ഷത വഹിച്ചു. വിഷയത്തെ അതികരിച്ച് എഴുത്തുകാരന് പി.സുരേന്ദ്രന്, എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍, എം.എസ്.എഫ് നാഷണല്‍ പ്രസിഡന്റ് ടി.പി അഷ്റഫലി,
ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ യൂത്ത് ലീഗ് ട്രഷറര്‍ ബാവ വിസപ്പടി, വൈസ് പ്രസിഡന്റ് കുരിക്കള്‍ മുനീര്‍, മുസ് ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണ്ണിശ്ശേരി, മണ്ഡലം ജനറല്‍ സെക്രട്ടറി വി.മുസ്തഫ, സെക്രട്ടറി പി.എ സലാം, ബാബു മാസ്റ്റര്‍, എംഎസ്എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, ജിദ്ദ കെ.എം.സി.സി ഭാരവാഹികളായ മജീദ് അരിമ്പ്ര, ജാഫര്‍ അത്താണിക്കല്‍ ആശംസകളര്‍പ്പിച്ചു. മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ ഫെബിന് കളപ്പാടന്‍, ഹുസൈന് ഉള്ളാട്ട്, വൈറ്റ് ഗാര്‍ഡ് കോഡിനേറ്റര്‍ എസ്.അദ്നാന്, ഷമീര്‍ കപ്പൂര്‍, സലാം വളമംഗലം, ഷമീര്‍ ബാബു മൊറയൂര്‍, കെ.മന്‍സൂര്‍, ശിഹാബ് തൃപ്പനച്ചി, ശിഹാബ് പെരിങ്ങോട്ടുപുലം, സിദ്ദീഖലി പിച്ചന്, ജസീല്‍ പറമ്പന്‍, ബഷീര്‍ മച്ചിങ്ങല്‍, പി.കെ ബാവ, വൈറ്റ് ഗാര്‍ഡ് ജില്ലാ ക്യാപ്റ്റന്‍ റഹൂഫ് മാസ്റ്റര്‍ റഹൂഫ് മാസ്റ്റര്‍ വരിക്കോട്, സദാദ് കാമ്പ്ര, കെ.എന്‍ ഷാനവാസ്, അശ്റഫ് പാറച്ചോടന്‍ സംബന്ധിച്ചു. മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍ സ്വാഗതവും ട്രഷറര്‍ കെ.പി സവാദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.