മലപ്പുറം:മദ്യനിരോധനം പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്താന്‍ വോട്ടര്‍മാര്‍ പാര്‍ട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന മദ്യനിരോധന സമിതി നടത്തുന്ന 40 ദിവസം നീണ്ടു നില്‍ക്കുന്ന സംസ്ഥാന ജാഥക്ക് മലപ്പുറത്ത് സ്വീകരണം നല്‍കി.  കെ.എസ്.വര്‍ഗ്ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ യോഗം നഗരസഭ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.കെ.അബ്ദുല്‍ ഹക്കീം ഉല്‍ഘാടനം ചെയ്തു.ജാഥാ ക്യാപ്റ്റന്‍ ഫാ: വര്‍ഗ്ഗീസ് മുഴുത്തേറ്റ്, ജാഥാ കണ്‍വീനര്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍,കാട്ടുങ്കല്‍ അലവിക്കുട്ടി ബാഖവി ,സെബാസ്റ്റ്യന്‍ കൊച്ചടി വാരം, പി.കെ. അബ്ദു റഹിം ,അബ്ദുള്‍ മലിക്. ടി , ഇയ്യച്ചേരി പദ്മിനി പ്രസംഗിച്ചു.

Advertisement