മോയിന്‍ കുട്ടി വൈദ്യര്‍ മഹോത്സവത്തിന്റെ ഭാഗമായി മാപ്പിള കലാ അക്കാദമി യുവ പാട്ടെഴുത്തുകാര്‍ക്കായി സംഘടിപ്പിക്കുന്ന  മാപ്പിളപ്പാട്ടെഴുത്ത് മത്സരത്തിന് ഫെബ്രുവരി 27 വരെ രചനകള്‍ സ്വീകരിക്കും. 1921 ലെ മലബാര്‍ സമരം ഇതിവൃത്തമായ രചനകളാണ് അയക്കേണ്ടത്. മാപ്പിളപ്പാട്ട് ഇശലിലും രചനാ നിയമങ്ങള്‍ പാലിച്ചുമാകണം രചനകള്‍. പ്രായപരിധി 25 – 45. തെരഞ്ഞെടുക്കപ്പെടുന്ന 10 രചനകള്‍ രണ വീചികള്‍ എന്ന  ഓഡിയോ സി.ഡിയായി അക്കാദമി പുറത്തിറക്കും. താത്പര്യമുള്ളവര്‍ സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി, കൊണ്ടോട്ടി പി.ഒ.673638 എന്ന വിലാസത്തില്‍ രചനകള്‍ അയക്കണം. ഫോണ്‍: 0483 2711432.

Advertisement