കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയന വര്‍ഷത്തേക്കുളള വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷ  സ്വീകരിക്കുന്നതിന്റെ തീയതി ഫെബ്രുവരി  28 വരെ നീട്ടി. സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/ അംഗീകൃത സെന്‍ട്രല്‍ സ്‌കൂള്‍/  ഐ.സി.എസ്.ഇ/സി.ബി.എസ്.ഇ സ്‌കൂള്‍/ കോളജുകളില്‍ വിവിധ കോഴ്‌സുകളില്‍ (എട്ടാം ക്ലാസ് മുതല്‍ പ്രൊഫഷണല്‍ കോഴ്‌സ് വരെ) പഠിക്കുന്ന കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നത്. പ്ലസ്‌വണ്‍ മുതലുള്ള  കോഴ്‌സുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നവര്‍  കോഴ്‌സിന്റെ യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയവരായിരിക്കണം.  അപേക്ഷ ഫോം ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ നിന്ന് നേരിട്ടും കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kmtwwfb.org  ലും ലഭിക്കും. താത്പര്യമുള്ളവര്‍ അപേക്ഷ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണം.
Advertisement