വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് ജില്ലാകലക്ടര്‍, ജില്ലാപൊലീസ് മേധാവി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വിഭാഗം, മോട്ടോര്‍ വാഹന വകുപ്പ്, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശോധന നടത്തും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപന ഭരണ സമിതികളും ജനപ്രതിനിധികളും സ്‌കൂളുകളില്‍ ആവശ്യമായ സൗകര്യങ്ങളും ക്രമീകരണങ്ങളും ഒരുക്കുന്നതിന് മുന്നിട്ടിറങ്ങണമെന്ന് ജില്ലാകലക്ടര്‍ അഭ്യര്‍ഥിച്ചു.
ജിലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീം, ജിലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന, ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവരാണം) പി.എന്‍ പുരുഷോത്തമന്‍, ഡെപ്യൂട്ടി കലക്ടര്‍ (ആര്‍.ആര്‍) ബി.ജ്യോതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി. റഷീദ് ബാബു, ജില്ലാ ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓഫീസര്‍ മൂസ വടക്കേത്ത്, റീജിയനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) ടി.ജി ഗോകുല്‍, ഹയര്‍സെക്കന്‍ഡറി റീജിയനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സ്‌നേഹലത, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.എസ് കുസുമം, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ എം. ഉബൈദുള്ള, ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ.എ. ഷിബുലാല്‍,ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, നഗരസഭാ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisement