കൂട്ടിലങ്ങാടി  ഗ്രാമപഞ്ചായത്തില്‍ വയോജനങ്ങള്‍ക്കുള്ള കട്ടിലുകള്‍  വിതരണം ചെയ്തു. പഞ്ചായത്ത് 2020- 21 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവില്‍ 500 വീടുകളിലേക്കാണ് കട്ടില്‍ വിതരണം ചെയ്യുന്നത്.  പഞ്ചായത്തില്‍ നടന്ന ചടങ്ങ് പ്രസിഡന്റ് പി.പി സുഹ്‌റാബി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എച്ച്. സലീം അധ്യക്ഷനായി. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ കെ.ഗീത, വി.കെ.സഫിയ, മെമ്പര്‍മാരായ സുരേന്ദ്രന്‍, ഭാര്‍ഗവി, സൈഫുന്നീസ എന്നിവര്‍ പങ്കെടുത്തു.

Advertisement