മലപ്പുറം : Kpetrolകണ്ടെയ്ന്‍മെന്റ് സോണുകളല്ലാത്ത പ്രദേശങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ മാത്രമേ കടകള്‍ പ്രവര്‍ത്തിക്കാവൂ എന്ന നിയന്ത്രണം പെട്രോള്‍ പമ്പുകള്‍ക്ക് ബാധകമല്ല. കച്ചവട സ്ഥാപനങ്ങളില്‍ അകത്തും പുറത്തും കൃത്യമായ സാമൂഹിക അകലം പാലിക്കുന്നതിനുള്ള അടയാളം രേഖപ്പെടുത്തണം. കൂടാതെ വില്‍പ്പനക്കാരും വാങ്ങുന്നവരും  സാനിറ്റൈസര്‍, മാസ്‌ക് എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. നിയമലംഘനം കണ്ടെത്തുന്നതിന് പൊലീസ്, സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍, ഇന്‍സിഡന്റ് കമാന്‍ഡര്‍ എന്നിവര്‍ നേതൃത്വം നല്‍കും.  നിയമലംഘകര്‍ക്കെതിരെ 1897 ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം, ദുരന്ത നിവാരണ നിയമം 2005, ഐ.പി.സി സെക്ഷന്‍ 188 എന്നിവ പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു

Advertisement