മലപ്പുറം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി  കിഴങ്ങുവര്‍ഗ കിറ്റുകള്‍ വിതരണം ചെയ്തു. വാഴയൂര്‍ ഗ്രാമപഞ്ചായത്തിലാണ് 40 കിലോഗ്രാം വീതമുള്ള കിറ്റുകള്‍ വിതരണം ചെയ്തത്.  തരിശ് ഭൂമിയില്‍ കൃഷി ചെയ്യുന്നതിനായി 208 ഓളം കര്‍ഷകര്‍ക്കാണ് ചേന, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയ വിവിധ കിഴങ്ങുവര്‍ഗങ്ങള്‍  വിതരണം ചെയ്തത്.
വാഴയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ വിമല പാറക്കണ്ടത്തില്‍, വൈസ് പ്രസിഡന്റ് ഭാഗ്യനാഥന്‍, വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍  ജയശ്രീ, പാടശേഖര സമിതി കണ്‍വീനര്‍ ഭാസ്‌ക്കരന്‍, എ.ഡി.സി അംഗം അബ്ദുറഹിമാന്‍ മാസ്റ്റര്‍, കൃഷി ഓഫീസര്‍ ഹസീന തുടങ്ങിയവര്‍ സംബന്ധിച്ചു.
Advertisement