മലപ്പുറം :  ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന പുനര്‍ഗേഹം പദ്ധതിയുടെ നടത്തിപ്പിനായി കരാര്‍ അടിസ്ഥാനത്തില്‍ പ്രൊജക്ട് കോര്‍ഡിനേറ്ററെ നിയമിക്കുന്നു.  അംഗീകൃത യൂനിവേഴ്‌സിറ്റിയില്‍ നിന്നും സോഷ്യല്‍ വര്‍ക്ക്/ സോഷേ്യാളജി/സൈക്കോളജി ഇവയില്‍ ഏതെങ്കിലും ഒരു വിഷയത്തിലുളള ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത.  ജൂണ്‍ 12ന് പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലാണ് ഇന്റര്‍വ്യൂ. താത്പര്യമുള്ളവര്‍  വിശദമായ ബയോഡേറ്റ നേരിട്ടോ, തപാല്‍, ഇ-മെയില്‍ മുഖേനയോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ജൂണ്‍ എട്ടിന് വൈകീട്ട് അഞ്ചിനകം ഹാജരാക്കണം. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ
ഉദേ്യാഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍  വിവരങ്ങള്‍ക്ക്  0494-2666428 എന്ന നമ്പറില്‍ ബന്ധപ്പെടണം.

Advertisement