മലപ്പുറം :  വളാഞ്ചേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു.  വളാഞ്ചേരി മാങ്കേരി ദളിത് കോളനിയിലെ  പത്താംക്ലാസ് വിദ്യാർഥിനി ദേവികയാണ് ഇന്നലെ തീ കൊളുത്തി മരിച്ചത്. ഇന്നലെ വൈകിട്ടാണ് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ ദേവികയുടെ മൃതദേഹം കണ്ടെത്തിയത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്ത വിഷമം മകൾ പങ്കുവച്ചിരുന്നുവെന്ന് പിതാവ് പറഞ്ഞു. വീട്ടിൽ ടിവി കേടായതിനാൽ ഇന്നലെ ക്ലാസിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. മറ്റു വിഷമങ്ങൾ മകൾക്ക് ഇല്ലായിരുന്നുവെന്നും പിതാവ് ബാലകൃഷ്ണൻ കുട്ടിച്ചേര്‍ത്തു.

കൂലിപ്പണിക്കാരനായ അച്ഛന് രോഗത്തെ തുടര്‍ന്ന് പണിക്കു പോകാൻ കഴിഞ്ഞിരുന്നില്ല. ഇ​രി​മ്പി​ളി​യം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യിരുന്ന ദേവിക പഠിക്കാൻ മിടുക്കിയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. പഠന മികവിന് അയ്യങ്കാളി സ്കോളർഷിപ്പ് ഉൾപ്പെടെ നേടിയിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ തുറക്കാതെ വീട്ടിലിരുന്ന് പഠിക്കാൻ കേരളത്തിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചപ്പോൾ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്കയിലായിരുന്നു ദേവികയെന്ന് രക്ഷിതാക്കൾ പറഞ്ഞു. പഴയ ടി.വിയും ഡി.ടി.എച്ച് കണക്ഷനും വീട്ടിൽ ഉണ്ടെങ്കിലും ഒരു മാസത്തോളമായി ടി.വി കേടായിരുന്നു. കൂലിപ്പണിക്കാരനായ പിതാവ് ബാലകൃഷ്ണന് ആരോഗ്യ പ്രശ്നങ്ങളും ലോക്ഡൗണിൽ ജോലി ഇല്ലാതായതിനാലും ടി.വി നന്നാക്കാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. സ്മാർട്ഫോണും വീട്ടിൽ ഉണ്ടായിരുന്നില്ല. ഇക്കാരണങ്ങളാൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനാകില്ലെന്ന വിഷമം ദേവിക വീട്ടുകാരോട് പറഞ്ഞിരുന്നു.ദേ​വ​ന​ന്ദ, ദീ​ക്ഷി​ത്, ഏ​ഴു​മാ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി എ​ന്നി​വ​രാണ് ദേവികയുടെ സ​ഹോ​ദ​ര​ങ്ങ​ൾ.

ദേവികയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. നോട്ട്ബുക്കില്‍ ‘ഞാന്‍ പോകുന്നു’ എന്നുമാത്രമാണ് ദേവിക എഴുതിയിട്ടുള്ളത്.ആത്മഹത്യയുടെ കാരണങ്ങളൊന്നും എഴുതിയിട്ടില്ല.സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി മലപ്പുറം.ഡി.ഡി.ഇ യോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

Advertisement