മലപ്പുറം:  സംസ്ഥാനത്ത് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ ഒന്‍പത് മുതല്‍ ഉച്ചക്ക് ഒന്ന് വരെയും, ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച്  വരെയുമായിരിക്കുമെന്ന്  ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പ്രവൃത്തി സമയങ്ങളില്‍ ആളുകള്‍ കൂട്ടം കൂടാതെയും വ്യക്തി ശുചിത്വവും  സുരക്ഷിത അകലം പാലിച്ചും അനുവദിച്ച അളവിലുള്ള റേഷന്‍ സാധനങ്ങള്‍  കൈപ്പറ്റണമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.