മലപ്പുറം: കോവിഡ് പ്രതിരോധ നടപടികളില്‍ ഉപയോഗപ്പെടുത്തുന്നതിനായി രാഹുല്‍ ഗാന്ധി എം.പിയുടെ നിര്‍ദേശ പ്രകാരം ജില്ലയിലേക്ക് അനുവദിച്ച മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, തെര്‍മോ മീറ്ററുകള്‍ എന്നിവ എ.പി അനില്‍ കുമാര്‍ എം.എല്‍.എ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന് കൈമാറി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കാണ് എം.പി  പ്രതിരോധ സാമഗ്രികള്‍ നല്‍കിയത്. ജില്ലയില്‍ ആവശ്യാനുസരണം  വിതരണം ചെയ്യുന്നതിനാണ് കലക്ടര്‍മാര്‍ക്ക് സാമഗ്രികള്‍  എത്തിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. കൂടുതല്‍ എം.പി ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ജില്ലയുടെ ആവശ്യത്തിന്മേല്‍ ഉടന്‍ മറുപടി നല്‍കുമെന്നും എം.എല്‍.എ പറഞ്ഞു.