മലപ്പുറം: സ്വന്തം സ്‌കൂളില്‍ തന്നെ പരീക്ഷ എഴുതുന്നതിന്റെ  ആവേശത്തിലാണ് ഇത്തവണ താനൂര്‍ ഗവ.റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. 1982 ല്‍ സ്ഥാപിതമായ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇത്രനാളും അഞ്ച് കിലോ മീറ്ററിലധികം അകലെയുള്ള ദേവധാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് പരീക്ഷയെഴുതിയിരുന്നത്.  2017 ല്‍ സ്‌കൂളില്‍ നടന്ന മത്സ്യോത്സവത്തോടനുബന്ധിച്ച്  നടന്ന ചടങ്ങില്‍ ഫിഷറീസ് വകുപ്പു മന്ത്രി മേഴ്‌സി കുട്ടിയമ്മയാണ്  പരീക്ഷ സെന്റര്‍ അനുവദിക്കാമെന്ന് ഉറപ്പ് നല്‍കിയത്.  ഈ വര്‍ഷം മുതല്‍ സ്‌കൂളിന് പരീക്ഷാ സെന്റര്‍ അനുവദിച്ചു കൊണ്ട് ഉത്തരവാവുകയും ചെയ്തു. നാളെ തുടങ്ങുന്ന എസ്.എസ്.എല്‍.സി പരീക്ഷക്ക് ഇവിടെ 31 കുട്ടികളാണ് തയ്യാറെടുക്കുന്നത്. പരീക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞതായി അധികൃതര്‍ അിറയിച്ചു.