അരീക്കോട് കുഞ്ഞാത്തുമ്മ മെമ്മോറിയൽ ബിഎഡ് കോളേജ് വിദ്യാർത്ഥികൾ ചാത്തമംഗലം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയിലെ അന്തേവാസികളെ കൂട്ടി നടത്തിയ വിനോദയാത്രയുടെ അനുഭവങ്ങൾ പങ്ക് വെച്ച് അധ്യാപകൻ ഷാഫി എഴുതിയ കുറിപ്പ്

ഈ അധിവർഷ 29 ന് ഞങ്ങൾ ഒരു സ്വപ്ന യാത്ര പോയി. ഒരു അധ്യാപകൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ ഉള്ള് നിറഞ്ഞ് സന്തോഷിച്ച ദിനം. അധ്യാപക പരിശീലന കളരിയിൽ നിന്നും പുറത്ത് ഇറങ്ങാനിരിക്കുന്ന കുട്ടികളിൽ വലിയ അഭിമാനവും. ക്ലാസ് റൂമിലെ ഒരു ചെറിയ ചർച്ചയാണ് ഈ വലിയ യാത്ര സാധ്യമാക്കിയത്.ചാത്തമംഗലത്തെ സാന്ത്വനം അന്തേവാസികളായിരുന്നു കൂടെ.ജീവിതത്തിന്റെ സായാഹ്നത്തിൽ അരിക് വൽകരിക്കപ്പെട്ടവർ..പ്രായമായവർ ..മാനസിക നില തെറ്റി അലഞ്ഞപ്പോൾ തിരിച്ച് വരാൻ അഭയം നൽകുന്ന ഒരിടം.അതാണ് സാന്ത്വനം.  അവരെ ഒക്കെ കൂട്ടി ഞങ്ങൾ രണ്ട് ബസുകളിലായി ഹൈലൈറ്റ് മാളിലേക്ക് .ആദ്യമായി അവിടം ഒരു കൊച്ച് കുട്ടിയെ പോലെ കാണുന്നവർ.പിന്നെ പ്ലാനിറ്റോറിയം. കോഴിക്കോട് ബീച്ച്..മനം നിറഞ്ഞ യാത്ര
യാത്രയിലെ ഒരോ ഘട്ടവും അവരെ സൂക്ഷ്മമതയോടെ കരുതൽ നൽകിയ കുട്ടികൾ.വീൽ ചെയർ ഉന്തിയും തോളിലേറ്റിയും ഭക്ഷണം വിളമ്പിയും പാട്ട് പാടിയും  നൃത്തം ചെയ്തും പ്രിയ വിദ്യാർത്ഥികൾ അതിന് വലിയ ഊർജം പകർന്നു.
അധ്യാപക പരിശീലനം ഇത്തരത്തിൽ പ്ലാൻ ചെയ്ത കുട്ടികളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. കുട്ടികൾ നമ്മെ ചിലപ്പോൾ ഇങ്ങനെ ഒക്കെ അതിശയിപ്പിക്കും. അതിന് ക്ലാസ് റൂമുകളിൽ അവസരം നൽകിയാൽ മാത്രം മതി.

ഷാഫി

Advertisement