മഞ്ചേരി:  അരീക്കോട് കുഞ്ഞാത്തുമ്മ മെമ്മോറിയൽ ബിഎഡ് കോളേജ് വിദ്യാർത്ഥികൾ ചാത്തമംഗലം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയിലെ അന്തേവാസികളെ കൂട്ടി വിനോദയാത്ര സംഘടിപ്പിക്കുന്നു.ഫെബ്രുവരി 29 ശനിയാഴ്ചയാണ് യാത്ര പുറപ്പെടുന്നത്. വഴിയരികിലും റെയിൽവേ,ബസ്റ്റാൻഡ് കേന്ദ്രങ്ങളിലും  ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് അഭയകേന്ദ്രമായാണ് ചാത്തമംഗലത്ത് സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി പ്രവര്‍ത്തിക്കുന്നത്.. ചാത്തമംഗലം പ്രദേശത്ത് സുധീർ എന്നയാളുടെ മേൽനോട്ടത്തിലുള്ള സാന്ത്വനത്തിൽ സ്ഥിര സന്ദർശകരായ വിദ്യാർത്ഥികൾ അവിടെയുള്ള അന്തേവാസികളുടെ ഒരുപാട് കാലത്തെ ആഗ്രഹമായ യാത്ര സഫലീകരിക്കുകയാണ്. മുപ്പത് അന്തേവാസികളും അൻപതോളം വരുന്ന വിദ്യാർത്ഥികളും ഉൾപ്പെടുന്ന  യാത്രയിൽ നക്ഷത്ര ബംഗ്ലാവും, കോഴിക്കോട്  ഹൈലൈറ്റ് മാളും,  കോഴിക്കോട് കടപ്പുറവും സന്ദർശിക്കും.