തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു.

ഇനി മുതല്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമായിരിക്കും ആന്റിജന്‍ പരിശോധന നടത്തുക.

ആദ്യ ഡോസ് വാക്സിനേഷന്‍ നിരക്ക് 90 ശതമാനത്തില്‍ എത്തുന്നതിനാലാണ് ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.

ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

65 വയസിനു മുകളിലുള്ള വാക്സിന്‍ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്സിന്‍ നല്‍കാന്‍ പ്രത്യേക ഡ്രൈവ് നടത്താനും ഇന്നത്തെ യോഗത്തില്‍ തീരുമാനിച്ചു.

വാക്സിന്‍ സ്വീകരിക്കാത്തവരിലാണ് മരണ നിരക്ക് കൂടുതലെന്ന് കണ്ടെത്തിയിരുന്നു.

ഇക്കാര്യത്തില്‍ പൊതു ബോധവത്കരണ നടപടികള്‍ ശക്തമാക്കും.