കണ്ണൂർ കടവത്തൂരിനടുത്ത് മുക്കിൽ പീടികയിൽ മുസ്ലീം ലീഗ്- സി.പി.ഐ.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ ലീഗ് പ്രവർത്തകൻ മരിച്ചു.ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ(22)ആണ് മരിച്ചത്. സഹോദരൻ മുഹ്‌സിന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.ഐ.എം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്.

കൊലപാതകത്തിന് പിറകിൽ സി.പി.ഐ.എം ആണെന്ന് ലീഗ് ആരോപിച്ചു. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷമുണ്ടായത്.വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ മൻസൂറിനേയും സഹോദരനേയും ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് കോഴിക്കോട്ടുളള ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒരുമണിയോടെ മൻസൂറിന്റെ മരണം സ്ഥിരീകരിച്ചു.

Advertisement