ജമാഅത്തെ ഇസ്‌ലാമി മുന്‍ ഉപാധ്യക്ഷനും കേരള മുന്‍ അമീറും മാധ്യമം മുന്‍ ചെയര്‍മാനുമായിരുന്ന പ്രഫ.കെ എ സിദ്ദീഖ് ഹസ്സന്റെ നിര്യാണത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ അനുശോചനം രേഖപ്പെടുത്തി. എണ്‍പതുകളില്‍ കേരളത്തിലെ മുസ്ലീം യുവതയുടെ നവജാഗരണത്തില്‍ അദ്ദേഹം നിര്‍ണായകമായ പങ്കുവഹിച്ചിരുന്നു. ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ച അദ്ദേഹം, എഴുത്തുകാരന്‍, ഇസ്ലാമിക പണ്ഡിതന്‍, വാഗ്മി, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പകരം വെക്കാനാവാത്ത വ്യക്?തിത്വത്തിന് ഉടമയായിരുന്നു. രാജ്യത്തെ മുസ്ലീം പിന്നോക്ക- ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും വേണ്ടി ശബ്ദിച്ച ശക്തനായ പോരാളിയെയാണ് സിദ്ധീഖ് ഹസന്റെ വിയോഗത്തിലൂടെ നഷ്ടമായത്. മുസ്ലിം സമുദായത്തിന്റെ പ്രശ്നങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിച്ച നേതാവായിരുന്നു അദ്ദേഹം. സമുദായത്തിന് പ്രശ്നങ്ങളുണ്ടാവുമ്പോള്‍ അവിടെ ഓടിയെത്താനും ദുരിതബാധിതരെ ആശ്വസിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. സിദ്ദീഖ് ഹസ്സന്റെ വിയോഗം സമുദായത്തിന് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റേയും സഹപ്രവര്‍ത്തകരുടേയും ദുഖത്തില്‍ പങ്കുചേരുന്നു.

Advertisement