സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പോളിങ്‌ സമയം അവസാനിച്ചു.  73.58 ശതമാനമാണ് ഇതുവരേയുള്ള പോളിങ്‌ ശതമാനം. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത പോളിങാണ് നടന്നത്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ 77.35 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിം​ഗ്.

140 നിയമസഭാ മണ്ഡലങ്ങള്‍ക്കു പുറമേ, മലപ്പുറം ലോക്സഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇന്ന് നടന്നു. മാവോയിസ്റ്റ് ഭീഷണിയുള്ള 9 മണ്ഡലങ്ങളില്‍ വൈകിട്ട് 6നു വോട്ടെടുപ്പ് അവസാനിപ്പിച്ചു. എല്ലായിടത്തും അവസാന ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കുമുള്ള സമയമായിരുന്നു.

കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. തിരുവനന്തപുരം- 69.77%, വയനാട്-74.68, കൊല്ലം- 72.66 %, പാലക്കാട്- 75.88%, പത്തനംതിട്ട-66.94%, കണ്ണൂര്‍-77.42 %, ആലപ്പുഴ- 74.43%, കാസര്‍കോട് -74.65%, എറണാകുളം-73.80%, കോട്ടയം-71.70%, ഇടുക്കി, 70,09 %, തൃശൂര്‍- 73.54 %, മലപ്പുറം-73.57%, കോഴിക്കോട്-77.95 എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയത്.

Advertisement