സംസ്ഥാനത്ത് 720 പേര്‍ക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 82 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 54 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 584 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 34 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം 151 കൊല്ലം 85 എറണാംകുളം 80 മലപ്പുറം 61 കണ്ണൂർ 57 പാലക്കാട് 46 ആലപ്പുഴ 46 കാസർഗോഡ് 40 പത്തനംതിട്ട 40 കോഴിക്കോട് 39 കോട്ടയം 39 തൃശൂർ 19 വയനാട് 17 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക്.

17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ഡി.എസ്.ഇ 29 , ഐ.ടി.ബി.പി 4 കെ.എൽ.എഫ് 1 കെ.എസ്.ഇ 4. ആകെ രോഗം സ്ഥരീകരിച്ചവരുടെ എണ്ണം 13,994. ഒരു മരണവും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ പുല്ലുവിളയിൽ വിക്ടോറിയ(72)യാണ് മരിച്ചത്. 274 പേർ രോഗമുക്തി നേടി.

മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ അറിയിച്ചതാണ് പുതിയ വിവരങ്ങൾ.

Advertisement