രാജ്യത്ത് ലോക്ഡൌൺ അടക്കം പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിച്ചിട്ടും കോവിഡ്-19 വ്യാപനം ക്രമാതീതമായി വർദ്ധിക്കുകയാണ്.കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരിച്ചത് 62 പേരാണ്. 1543 പേർക്ക് രോഗം ബാധിച്ചു.ഇതോടെ രാജ്യത്ത് കോവിഡ് ബാധിതർ 29435 ആയി.കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി ഉയര്‍ന്നു. 6868 പേര്‍ക്ക് രോഗം ഭേദമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കോവിഡിനെ നിയന്ത്രണത്തിലാക്കാൻ കഴിയാത്തത് ആരോഗ്യ പ്രവര്‍ത്തകരേയും ഭരണകൂടത്തേയും ആശങ്കയിലാക്കിയിട്ടുണ്ട്.

Advertisement