സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 112 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ പാലക്കാട് നിന്നുള്ളവരാണ്. 3 പേര്‍ എറണാകുളത്തും 2 പേര്‍ പത്തനംതിട്ടയിലും ഒരാള്‍ വീതം കോഴിക്കോട്, ഇടുക്കി ജില്ലകളിലുമാണ്. നാലുപേര്‍ ദുബായില്‍ നിന്നും ഒരാള്‍ ബ്രിട്ടൻ,ഒരാള്‍ ഫ്രാന്‍സ് എന്നിവിടങ്ങളില്‍നിന്നും വന്നതാണ്. മൂന്നു പേര്‍ക്ക് രോഗികളുമായുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചിരിക്കുന്നത്.12 പേർക്ക് പരിശോധനയിൽ നെഗറ്റീവ്‌ ആണെന്ന് കണ്ടെത്തിയുട്ടുണ്ട്.

സംസ്ഥാനത്ത് 72,542 പേരാണ് ഇപ്പോൾ
നിരീക്ഷണത്തിലുള്ളത്. 76010 വീടുകളിലും 532 പേര്‍ ആശുപത്രികളിലുമാണുള്ളത്. പുതുതായി 122 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പത്ര സമ്മേളനത്തിൽ വ്യക്തമാക്കി.