എൻ.പി മുനീർ
കോവിഡ്-19 വൈറസ് ബാധ പടരുന്നതിനിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ നടപടികൾ സ്വീകരിച്ചതോടെ പെരുവഴിയിലായവരുടെ വാർത്തകൾ വന്ന് കൊണ്ടിരിക്കുകയാണ്.രാജ്യം തന്നെ അടച്ചിട്ടതോടെ ജോലിക്കായി കേരളത്തിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികളുടെ കാര്യവും വലിയ ബുദ്ധിമുട്ടിലാണ്.ട്രെയിനുകൾ നിർത്തി വെച്ചതോടെ സ്വദേശത്തേക്ക് മടങ്ങി പോകാൻ കഴിയാതെ രണ്ട് ദിവസത്തോളം പാലക്കാട് റെയിൽ വേസ്റ്റേഷനിൽ കുടുങ്ങിയ ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ കരയുന്ന ഫോട്ടോ പങ്ക് വെച്ചിരിക്കുകയാണ് മാതൃഭൂമി ഫോട്ടോഗ്രാഫർ കൂടിയായ രതീഷ് പുളിക്കൻ
കണ്ണീരും ആനന്ദ കണ്ണീരും എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തിരിക്കുന്ന രണ്ട് ഫോട്ടോകളിലും ഇതര സംസ്ഥാന തൊഴിലാളി കരയുകയാണ്.എന്നാൽ ആദ്യത്തെ     ഫോട്ടോ സഹായം അഭ്യർത്ഥിച്ച് കരയുന്നതാണ്.രണ്ടാമത്തെ ഫോട്ടോ ദുരിതം കണ്ട് ഓട്ടോറിക്ഷാ തൊഴിലാളികൾ ഭക്ഷണം നൽകിയപ്പോഴുള്ള സന്തോഷക്കണ്ണീരാണ്.

നിരവധിയാളുകൾ ഈ ഫോട്ടോക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

മാധ്യമ പ്രവർത്തകർ ഇടപെട്ട് കളക്ടറെ അറിയിച്ചതിനെ തുടർന്ന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഇതര സംസ്ഥാന തൊഴിലാളികളെയെല്ലാം  കഞ്ചിക്കോട്ടുള്ള ഒരു ഹാളിലേക്ക് മാറ്റിയിട്ടുണ്ടെന്നും  ഭക്ഷണവും മറ്റു സൗകര്യവും സർക്കാർ ചിലവിൽ നടത്തുമെന്ന് ഉറപ്പുനൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചതായും രതീഷ് പുളിക്കൻ ഫേസ്ബുക്കിൽ തന്നെ അറിയിച്ചിട്ടുണ്ട്.