സയന്‍സ് വിഷയങ്ങളില്‍ ജെആര്‍എഫ്/നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.
കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയാണ് പരീക്ഷ നടത്തുന്നത്. രണ്ടു ഷിഫ്റ്റുകളിലായി രണ്ടുപരീക്ഷകളും നടക്കും. ആദ്യ ഷിഫ്റ്റ്, രാവിലെ 9.30 മുതൽ 12.30 വരെയും രണ്ടാം ഷിഫ്റ്റ്, ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെയുമായിരിക്കും. ചോദ്യങ്ങൾ മൾട്ടിപ്പിൾ ചോയ്സ് രീതിയിലായിരിക്കും.

സി.എസ്.ഐ.ആർ. – യു.ജി.സി. നെറ്റ്

ലൈഫ് സയൻസസ്, ഫിസിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, എർത്ത് അറ്റ്മോസ്ഫറിക് ഓഷ്യൻ ആൻഡ് പ്ലാനറ്ററി സയൻസ് എന്നീ അഞ്ചു വിഷയങ്ങളിലായി ജൂൺ 21-ന് പരീക്ഷ നടക്കും.അപേക്ഷ http://csirnet.nta.nic.in   വഴി ഏപ്രിൽ 15-ന് രാത്രി 11.50 വരെയും ഫീസ് 16-ന് രാത്രി 11.50 വരെയും നൽകാം. ഫീസ്: ജനറൽ, ജനറൽ – ഇ.ഡബ്ല്യു.എസ്. – 1000 രൂപ, ഒ.ബി.സി. (എൻ.സി.എൽ.) – 500 രൂപ, പട്ടികവിഭാഗം – 250 രൂപ. ഭിന്നശേഷിവിഭാഗത്തിന് അപേക്ഷാഫീസില്ല.

യു.ജി.സി നെറ്റ്

81 വിഷയങ്ങളിൽ യു.ജി.സി നെറ്റ്  നടത്തുന്ന പരീക്ഷ  ജൂൺ 15 മുതൽ 20 വരെ നടക്കും. മാസ്റ്റേഴ്സ് ബിരുദം/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

രണ്ടു പേപ്പറുകളുള്ള പരീക്ഷയാണ്. പേപ്പർ I – 100 മാർക്കിനും (50 ചോദ്യങ്ങൾ), പേപ്പർ II – 200 മാർക്കിനും (100 ചോദ്യങ്ങൾ). രണ്ടു പേപ്പറുകളും ഇടവേളയില്ലാതെ നടത്തും. ഫലപ്രഖ്യാപനം ജൂലായ് അഞ്ചിന് പ്രതീക്ഷിക്കാം.

അപേക്ഷ ഏപ്രിൽ 16-ന് രാത്രി 11.50 വരെ  http://ugcnet.nta.nic.in 
ബെബ്സൈറ്റ് വഴി നൽകാം. ഫീസ് 17-ന് രാത്രി 11.50 വരെ അടയ്ക്കാം. ഫീസ്: ജനറൽ – 1000 രൂപ, ജനറൽ – ഇ.ഡബ്ല്യു.എസ്., ഒ.ബി.സി. (എൻ.സി.എൽ.) – 500 രൂപ, പട്ടിക/ഭിന്നശേഷി/ട്രാൻസ് ജൻഡർ വിഭാഗങ്ങൾ – 250 രൂപ.

Advertisement