മലപ്പുറം : മലപ്പുറത്ത് കോവിഡ് -19 സ്ഥിരീകരിച്ചു.സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.ഇതിൽ രണ്ട് പേർ മലപ്പുറത്തുകാരാണ്.ഉംറ കഴിഞ്ഞെത്തിയവരാണ് രണ്ട് പേരും.ഒരാൾ കരിപ്പൂർ വഴിയും മറ്റൊരാൾ നെടുമ്പാശ്ശേരി വഴിയുമാണ് നാട്ടിലെത്തിയത്. ദുബായിൽ നിന്നെത്തിയ കാസര്‍കോട് സ്വദേശിക്കും കോവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 24 ആയി. 12470 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 270 പേര്‍ ചികിത്സയില്‍ കഴിയുന്നു.