മലപ്പുറം: മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജലനിധി ഒന്നാംഘട്ടത്തില്‍ നടപ്പാക്കിയ കുടിവെള്ള പദ്ധതികളില്‍ പ്രവര്‍ത്തനം നിലച്ചവയുടെ പുനരുദ്ധാരണം നടത്തുന്നതിനായി ഗുണഭോക്തൃ സമിതികളെ ശാക്തീകരിക്കുന്നതിന് സോഷ്യല്‍ ഡവലപ്‌മെന്റ് കണ്‍സള്‍ട്ടന്റിനെ നിയമിക്കുന്നു.  യോഗ്യത: എം.എസ്.ഡബ്‌ള്യൂ/ എം.എ സോഷ്യോളജി/ സോഷ്യല്‍ സയന്‍സില്‍ പി.ജി, ജലനിധി പ്രൊജക്ടില്‍ ടീം ലീഡര്‍/ കമ്മ്യൂനിറ്റി ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലെ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കില്‍ ബി.എസ്.ഡബ്ല്യൂ/ ബി.എ സോഷ്യോളജി, കമ്മ്യൂനിറ്റി ഡവല്പമെന്റ് പ്രൊജക്ടില്‍ അഞ്ച് വര്‍ഷവും ജലനിധി പ്രൊജക്ടില്‍ ടീം ലീഡര്‍/ കമ്മ്യൂനിറ്റി ഡവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് മൂന്നു വര്‍ഷം പ്രവൃത്തി പരിചയം. താത്പര്യമുള്ളവര്‍ മലപ്പുറം കുന്നുമ്മലില്‍ പ്രവര്‍ത്തിക്കുന്ന കെ.ആര്‍.ഡബ്‌ള്യൂ.എസ്.എയുടെ റീജിയനല്‍ പ്രൊജക്ട് മാനേജ്‌മെന്റ് യൂനിറ്റില്‍ രേഖകള്‍ സഹിതം ഫെബ്രുവരി 28ന് രാവിലെ 10.30ന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.jalanidhi.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.ഫോണ്‍: 0483-2738566.

Advertisement