പൊന്നാനി: പൊന്നാനി സര്‍വ്വീസ് സഹകരണ ബാങ്കില്‍ ലഘു ഗ്രാമീണ വായ്പാ പദ്ധതിയായ ‘മുറ്റത്തെ മുല്ല’ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ മേഖല സാധാരണക്കാരുടെ ജീവിതത്തെ   മികച്ച നിലയിലേക്കെത്തിക്കുന്നുവെന്നും മുറ്റത്തെ മുല്ല വായ്പ പദ്ധതി സാധാരണക്കാര്‍ക്കും വീട്ടമ്മമാര്‍ക്കും അത്യാവശ്യ ഘട്ടങ്ങളില്‍ ഏറെ സഹായകരമാകുന്ന പദ്ധതിയാണെന്നും സ്പീക്കര്‍ ചടങ്ങില്‍ പറഞ്ഞു. ഈഴവതുരുത്തിയിലെ ന• കുടുംബശ്രീ യൂനിറ്റിന് സ്പീക്കര്‍ മുറ്റത്തെ മുല്ല വായ്പ പദ്ധതിയുടെയുടെ ആദ്യ വായ്പ നല്‍കി. ന• കുടുംബശ്രീ യൂനിറ്റില്‍ നിന്ന് വീട്ടമ്മയായ സ്വപ്ന ആദ്യ വായ്പ സ്വീകരിച്ചു.
ബ്ലേഡ് പലിശക്കാരുടെയും സ്വകാര്യ മൈക്രോ ഫിനാന്‍സ് കമ്പനികളുടെയും സാമ്പത്തിക ചൂഷണത്തില്‍ നിന്ന് സാധാരണക്കാരും പാവപ്പെട്ടവരുമായ ജനസമൂഹത്തെ മോചിപ്പിക്കുന്നതിനും അവരില്‍ സാമ്പത്തിക സാക്ഷരത വളര്‍ത്തുന്നതിനുമാണ് ‘മുറ്റത്തെ മുല്ല ‘വായ്പ പദ്ധതി നടപ്പിലാക്കുന്നത്.
സഹകരണ ബാങ്കില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് ടി.പി ഉമ്മര്‍ അധ്യക്ഷനായി. സെക്രട്ടറി കെ.പി ജിജി, യൂനിറ്റ് ഇന്‍സ്‌പെക്ടര്‍ എസ്.ശൈലേഷ്. കുമാര്‍, വൈസ് പ്രസിഡന്റ് രജീഷ് ഊപ്പാല, ചെയര്‍പേഴ്‌സണ്‍മാരായ ഷാലി പ്രദീപ്, ബുഷ്‌റ പടിഞ്ഞാറകം, എച്ച്.ആര്‍.കേസി എന്നിവര്‍ പങ്കെടുത്തു.

Advertisement