പുതുവർഷ ദിനത്തിൽ പുത്തൻ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സർക്കാർ              രംഗത്തെത്തി.സംസ്ഥാനത്തെ റേഷൻ കാർഡ് ഇല്ലാത്ത പാവപ്പെട്ടവർക്ക് കാർഡ് നൽകാൻ നടപടിയെടുക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ധേഹം.
മറ്റ് പ്രഖ്യാപനങ്ങൾ :

കേരളത്തിന്റെ പുനർനിർമാണത്തിൽ പ്രകൃതിയുടെ പച്ചപ്പ് നിലനിർത്തും.സംസ്ഥാനത്തെ പൊതു ഇടങ്ങളെല്ലാം സ്ത്രീ സൗഹൃദമാക്കും.
എല്ലാ പട്ടണങ്ങളിലും സ്ത്രീ സൗഹൃദ കേന്ദ്രങ്ങൾ സ്ഥാപിക്കും.
സംസ്ഥാനത്താകെ 12000 പൊതുശുചിമുറികൾ സ്ഥാപിക്കും.
37 കോടി വൃക്ഷ തൈകൾ വച്ചുപിടിപ്പിക്കും.
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട്ട് ടൈമായി ജോലി ചെയ്യാനുള്ള അവസരങ്ങൾ സൃഷ്ടിക്കും.
ദീർഘദൂര യാത്രക്കാർക്കായി വഴിയോര വിശ്രമ കേന്ദ്രങ്ങൾ സ്ഥാപിക്കും.
സംസ്ഥാനത്ത് യൂത്ത് ലീഡർഷിപ്പ് അക്കാദമി സ്ഥാപിക്കും.
കെട്ടിക്കിടക്കുന്ന പരാതികൾ മുഴുവൻ ഈ വർഷം തീർപ്പാക്കും.

Advertisement