സിനിമ പ്രതിരോധത്തിൻ്റെ ആയുധം മാത്രമല്ല ആക്രമണത്തിൻ്റെയും ആയുധമായിരുന്നു എന്ന് ഓപ്പൺ ഫോറം. മുസോളിനി ചലച്ചിത്രമേളകൾ സംഘടിപ്പിച്ചിരുന്നു. ഹിറ്റ്ലർ ഫാസിസത്തെ വളർത്താൻ പോപ്പഗൻഡ സിനിമകൾ നിർമ്മിച്ചിരുന്നു. അരാഷ്ട്രീയ സിനിമ എന്നൊന്ന് ഇല്ല. സിനിമ ഒന്നുകിൽ പുരോഗമന രാഷ്ട്രീയവും അല്ലെങ്കിൽ പ്രതിലോമ രാഷ്ട്രീയവും  പറയുന്നു.

സിനിമ ആധുനിക കാലത്ത് ഏറ്റവും ശക്തമായ രാഷ്ട്രീയ ഉപകരണമാണ്.   സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ട ഒരു വിഷയവുമായി സിനിമ നിർമ്മിക്കുമ്പോൾ അതിൽ രാഷ്ട്രീയം പ്രതിഫലിക്കുക എന്നത് സ്വാഭാവികമാണ്. സിനിമയുടെ ദൃശ്യ ശ്രാവ്യ ഭാഷ തന്നെ അതിൻ്റെ   രാഷ്ട്രീയം സംസാരിക്കുമെന്ന്  സംവിധായകൻ അരുൺ കാർത്തിക് അഭിപ്രായപ്പെട്ടു.

സിനിമയിൽ രാഷ്ട്രിയം സംസാരിക്കുക എന്നത് ഫാസിസത്തിൻ്റെ കാലത്ത് ഏതൊരു ചലച്ചിത്രകാരൻ്റെയും സുരക്ഷിതത്തെ ബാധിക്കും. അതു കൊണ്ട് തന്നെ പുതിയ ചലച്ചിത്ര ഭാഷയിലൂടെ സിനിമ സംസാരിക്കേണ്ടി വന്നേക്കാം. പുതിയ സങ്കേതങ്ങളിലൂടെ സിനിമകൾ സംസാരിക്കേണ്ടി വരുന്നുവെന്ന് ചലച്ചിത്ര നിരൂപകൻ മധു ജനാർദ്ദനനൻ അഭിപ്രയപ്പെട്ടു.

രാഷ്ട്രീയം സംസാരിക്കുന്ന സിനിമകൾ എല്ലാത്തരം പ്രേക്ഷകരെയും ത്യപ്തിപ്പെടുത്താൻ സാധിച്ചെന്നു വരുന്നില്ല. സിനിമയിലൂടെ രാഷ്ട്രീയം പറയാൻ ചലച്ചിത്രക്കാരൻ സ്വാതന്ത്യം ഉണ്ടാക്കണമെന്ന് സംവിധായക  ഫറാഹ് ഖാത്തു അഭിപ്രായപ്പെട്ടു.

ചലച്ചിത്രക്കാരൻ്റെ നിലപാടുകൾ പറയാൻ സിനിമ ഉപയോഗിക്കാമെന്ന് സലാം ബാപ്പു പറഞ്ഞു. എന്നാൽ രാഷ്ട്രീയ അജണ്ടകൾ നടപ്പില്ലാക്കാൻ സിനിമ ഉപയോഗിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിചെർത്തു.

ചർച്ചയിൽ സംവിധായകൻ അരുൺ കാർത്തിക്, ചലച്ചിത്ര നിരൂപകൻ മധു ജനാർദ്ദനനൻ, ഫെസ്റ്റിവൽ ഡിറക്ടർ സലാം ബാപ്പു, സംവിധായിക ഫറാഹ് ഖാത്തു എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഫാത്തിമ ദിയ ചർച്ച നയിച്ചു.

തമിഴ് സിനിമയിൽ ഉയർന്നു വന്നപുതു മുഖ സംവിധായകനാണ് അരുൺ കാർത്തിക്..2016-ൽ പുറത്തിറങ്ങിയ ശിവപുരാണമാണ് ആദ്യ സിനിമ. വാണിജ്യ താത്പര്യങ്ങൾ മാത്രം മുൻ നിറുത്താതെ കലാമൂല്യമുള്ള സ്വതന്ത്ര സിനിമകളുടെ വഴിയെ സഞ്ചരിക്കുന്ന സംവിധായകൻ.
ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളും അടിച്ചമർത്തലുകളും ചർച്ച ചെയ്യുന്ന നസീർ കേരള രാജ്യാന്തര മേളയിലുൾപ്പടെ പ്രദർശനത്തിനെത്തിയിട്ടുണ്ട്.

ഫർഹ ഖാത്തു ദേശീയ അവാർഡ് ജേതാവായ  സ്വതന്ത്ര ചലച്ചിത്ര സംവിധായികയാണ്.  2016ലും 2021 ലും യഥാക്രമം ദേശീയ അവാർഡുകൾ നേടിയ ‘ഐ ആം ബോണി ‘ഹോളി റൈറ്റ്സ്’ എന്നിവയാണ് അവരുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

Advertisement