ദൃശ്യം 2 സിനിമയിലെ രംഗങ്ങളുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞു കൊണ്ടുളള സംവിധായകന്‍ ജീത്തു ജോസഫിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ദൃശ്യം 2വിലെ ഫൊറന്‍സിക് ലാബ് രംഗങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങൾക്കാണ് സംവിധായകന്‍ മറുപടി  പറഞ്ഞിരിക്കുന്നത്. കാര്‍ഡ്‌ ബോര്‍ഡ് പെട്ടിയില്‍ വരുണിന്റെ ബോഡി സാമ്പിള്‍ കൊണ്ടു വരുന്നതും, സെക്യൂരിറ്റി കള്ളുകുടിക്കുന്നതും,  ലാബില്‍ സി.സി.ടി.വി ഇല്ലാത്തതുമെല്ലാം  അബദ്ധങ്ങളല്ലെന്നും താന്‍ നിരീക്ഷിച്ചതിനു ശേഷം തന്നെയാണ് ആ സീന്‍ ചെയ്തതെന്നുമാണ് ജീത്തു ജോസഫ് പറയുന്നത്.

കാര്‍ഡ് ‌ബോര്‍ഡില്‍ സീല്‍ ചെയ്യാതെ എങ്ങനെ സാമ്പിള്‍ കൊണ്ടുപോയെന്ന് ചോദിക്കുന്നവരുണ്ട്. സീല്‍ ചെയ്യണമെന്നാണ് റൂള്‍. പക്ഷേ അവരാരും ചെയ്യാറില്ല. അതുകൊണ്ടാണ് ഒരു സീനില്‍ ഐ.ജി പറയുന്നത് സിസ്റ്റമിക് സപ്പോര്‍ട്ട് ഇല്ല എന്ന്,’

കോട്ടയത്തെ ഫൊറന്‍സിക് ലാബ് സന്ദര്‍ശിക്കുകയും ഫൊറന്‍സിക് ഡോക്ടറുമായി സംസാരിക്കുകയും ചെയ്തിരുന്നെന്ന് സംവിധായകന്‍ പറയുന്നു

Advertisement