രണ്ടാമൂഴം വിവാദത്തിന് അവസാനമായി. എംടി വാസുദേവന്‍ നായരും സംവിധായകന്‍ വി. എ ശ്രീകുമാറും തമ്മിൽ ഒത്തുതീര്‍പ്പായി. തിരക്കഥ തിരിച്ചു നല്‍കണമെന്ന എംടിയുടെ പരാതിയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്. അഡ്വാന്‍സ് തുകയായ 1.25 കോടി രൂപ മടക്കി നല്‍കാനും തീരുമാനമായി.

ഒത്തു തീര്‍പ്പ് കരാര്‍ തിങ്കളാഴ്ച സുപ്രീം കോടതി പരിഗണിക്കും. തിരക്കഥ തിരിച്ചു കിട്ടണമെന്ന ആവശ്യം പരിഗണിച്ചതില്‍ സന്തോഷമുണ്ടെന്നും എംടി വാസുദേവന്‍ നായര്‍ പ്രതികരിച്ചു. 2014ല്‍ ആയിരുന്നു എംടിയും ശ്രീകുമാറും രണ്ടാമൂഴം സിനിമയാക്കാന്‍ കരാറില്‍ ഒപ്പു വച്ചത്.

മൂന്നു വര്‍ഷത്തിനകം സിനിമ എന്നായിരുന്നു കരാര്‍. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും സിനിമ യാഥാര്‍ത്ഥ്യമായില്ല. ഇതേ തുടര്‍ന്നാണ് സിനിമയില്‍ നിന്ന്      എംടി പിന്മാറിയതും തിരക്കഥ തിരിച്ചുകിട്ടാന്‍  നിയമ വഴികള്‍ തേടിയതും.

Advertisement