സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ‘ഉദയ’യുടെ ഫസ്റ്റ് ലുക്ക് പുറത്ത്. പത്താം നമ്പര്‍ ജേഴ്‌സി ധരിച്ചിരിക്കുന്ന പ്ലെയറെ തോളിലേറ്റിയതായാണ് ഫസ്റ്റ് ലുക്ക്. ബ്രസീൽ ഫുട്ബാൾ ഇതിഹാസം പെലെയുടെ വിഖ്യാതമായ പത്താംനമ്പർ ജഴ്സിയും ചരിത്രത്തിലിടം പിടിച്ച വിജയാഹ്ലാദ നിമിഷത്തെയും അനുസ്മരിപ്പിക്കുന്നതാണ് പോസ്റ്റർ.

ഡബ്ല്യുഎം മൂവീസിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍ നിര്‍മ്മിച്ചു നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉദയ.

മമ്മൂട്ടിയാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ ചിത്രത്തിലൂടെ നടന്‍ ടിനി ടോം നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെക്കുന്ന എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ധീരജിന്റെ കഥയ്ക്ക് വിജേഷ് വിശ്വവും ധീരജ് ബാലയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.

Unveiling the first look poster of the movie "Udaya" best wishes to Suraj, Tini Tom and Sreenath Bhasi 😊

Posted by Mammootty on Tuesday, September 15, 2020

 

Advertisement