പൃഥ്വിരാജ്- ഇന്ദ്രജിത്ത് ചിത്രം ‘അയല്‍വാശി’ ഒരുക്കുന്നത് ഇര്‍ഷാദ് പരാരിയാണ്. ജൂലൈയില്‍  ആരംഭിക്കേണ്ടിയിരുന്ന ‘അയല്‍വാശി’യുടെ ചിത്രീകരണം കോവിഡ് കാരണം മാറ്റിവെച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് ഇർഷാദ്.

‘അയല്‍വാശി’യുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ് പ്രതിസന്ധി വന്നതോടെ ചിത്രീകരണം നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു.

ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനും എന്ന നിലയില്‍ സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നതാണ് കൂടുതല്‍ നല്ലതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഞങ്ങള്‍ ഒരു സിനിമ മാത്രമേ ചെയ്യുന്നുള്ളൂ, അതുകൊണ്ട് ഞങ്ങളുടെ നൂറ് ശതമാനവും നല്‍കുന്നു, അതിനാല്‍ തിയേറ്ററുകള്‍ തുറക്കും വരെ കാത്തിരിക്കാനാണ് തീരുമാനം‘, ഇര്‍ഷാദ് പരാരി പറഞ്ഞു.

Advertisement