സ്വാതന്ത്ര്യ സമര സേനാനി വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം സിനിമയാകുന്നു.ആഷിഖ് അബുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാരിയംകുന്നന്‍ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്‌.വാരിയംകുന്നനായി എത്തുന്നത് പൃഥ്വിരാജ് സുകുമാരനാണ്. മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ ചിത്രീകരണം ആരംഭിക്കുമെന്ന് ആഷിഖ് അബു ഫേസ്ബുക്കിലൂടെ അറിയിച്ചു.ഉണ്ട എന്ന സിനിമയുടെ രചയിതാവ് ഹര്‍ഷദും നവാഗതനായ റമീസും ചേര്‍ന്നാണ് തിരക്കഥ. കോഡയറക്ടറായി മുഹ്സിൻ പരാരിയുമുണ്ട്.

 

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന…

Posted by Aashiq Abu on Sunday, June 21, 2020

 

Advertisement