കോവിഡ് ലോക്ഡൗണില്‍ തിയേറ്ററുകളിൽ പ്രദർശനം നിർത്തിവെച്ചതിനാൽ  മലയാള സിനിമകളും ഒടിടി റിലീസിങ്ങിന് തയ്യാറെടുക്കുകയാണ്.‘സൂഫിയും സുജാതയും’, ‘മാലിക്’ എന്നീ ചിത്രങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. എന്നാല്‍ മമ്മൂട്ടി ചിത്രം ‘വണ്‍’ ഒടിടി റിലീസ് ചെയ്യില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.സിനിമ തിയേറ്ററുകളില്‍ തന്നെ എത്തുമെന്നും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കുറിപ്പ്:

പ്രിയപ്പെട്ടവരേ,

വൺ എന്ന സിനിമ ഒടിടി പ്ലാറ്റ്ഫോംസ് വഴി റിലീസ് ചെയ്യുന്നതല്ല എന്ന വസ്‌തുത ഔദ്യോഗികമായി അറിയിച്ചു കൊള്ളുന്നു. ലോകം നേരിടുന്ന ഈ മഹാമാരിയെ അതിജീവിക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പരിശ്രമിക്കുന്ന ഈ അവസരത്തിൽ, നമ്മൾ നേരിടുന്ന എല്ലാ വെല്ലുവിളികളെയും സധൈര്യം നേരിട്ട് മുന്നണിയിൽ നിന്ന് പോരാടുന്ന എല്ലാവരെയും കൃതജ്ഞതയോടെ ഓർക്കുന്നു. ഈ അനിശ്ചിതാവസ്ഥ മാറി വരുന്ന ഒരു സമയത്ത് തീയേറ്ററുകൾ വഴി തന്നെ വൺ റിലീസ് ചെയ്യണമെന്നാണ് ഞങ്ങൾ പ്രത്യാശിക്കുന്നത്. അത് വരെ നമുക്കെല്ലാവർക്കും സർക്കാർ അനുശാസിക്കുന്ന എല്ലാ നിർദേശങ്ങളും പാലിച്ച് സുരക്ഷിതരായി ഇരിക്കാം. ടീം വൺ 

 

പ്രിയപ്പെട്ടവരേ,വൺ എന്ന സിനിമ OTT പ്ലാറ്റ്ഫോംസ് വഴി റിലീസ് ചെയ്യുന്നതല്ല എന്ന വസ്‌തുത ഔദ്യോഗികമായി അറിയിച്ചു…

Posted by One Movie on Monday, May 25, 2020

 

Advertisement