നിവിന്‍ പോളിയെ നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന് രണ്ടാം ഭാഗം വരുന്നു. നായകന്‍ നിവിന്‍ പോളി തന്നെയാണെന്ന് എബ്രിഡ് ഷൈൻ അറിയിച്ചിട്ടുണ്ട്.ഇപ്പോൾ ചിത്രത്തിന്റെ അണിയറപ്രവർത്തനങ്ങളിലാണെന്നും സംവിധായകൻ അറിയിച്ചിട്ടുണ്ട്.

2016ൽ റിലീസ് ചെയ്ത ആക്ഷൻ ഹീറോ ബൈജു വൻ ജനപ്രീതി നേടിയെടുത്ത ചിത്രമായിരുന്നു.ചിത്രത്തിലെ പോലീസ് വേഷം നിവിൻ പോളി ഉജ്ജ്വലമാക്കിയിരുന്നു.അത് കൊണ്ട് തന്നെ ആക്ഷൻ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്  .1983 എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കാലുവെച്ച എബ്രിഡ് ഷൈന്റെ അഞ്ചാമത്തെ ചിത്രമാണ് ആക്ഷൻ ഹീറോ ബൈജുവിന്റെ രണ്ടാം ഭാഗം.ദ കുങ്ഫുമാസ്റ്റർ ആണ് അവസാനം റിലീസ് ചെയ്ത സിനിമ.