സംസ്ഥാനത്ത് കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ സർക്കാർ മുന്നറിയിപ്പിനെ  തുടര്‍ന്ന് മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചു. ചൊവ്വാഴ്ച വൈകീട്ടോടെയാണ് സിനിമയുടെ ചിത്രീകരണം നിര്‍ത്തിയത്.

മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡീ സൂപ്പർസ്റ്റാർ മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’.ചിത്രത്തിന്റെ ഫർസ്റ്റ് ലുക്ക് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണം ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനുമാണ്. ദീപു പ്രദീപും ശ്യാം മേനോനുമാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.