സുഡാനി ഫ്രം നൈജീരിയ എന്ന സിനിമക്ക് ശേഷം സകരിയ്യ സംവിധാനം ചെയ്യുന്ന
ഹലാൽ ലവ് സ്റ്റോറിയുടെ മേക്കിങ് വീഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.പപ്പായ സിനിമാസിന്റെ ബാനറിന്‍ ആഷിഖ് അബു, ജെസ്‌ന ആശിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ടീസർ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ മേക്കിങ് വീഡിയോ റിലീസ് ചെയ്തെന്ന പ്രത്യേകതയും ഹലാൽ ലവ് സ്റ്റോറിക്കുണ്ട്.

ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ശറഫുദ്ദീന്‍, ഗ്രേസ്സ് ആന്റണി, സൗബിന്‍ ശാഹിര്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ മുഹ്‌സിന്‍ പരാരി, സകരിയ ചേര്‍ന്നാണു രചന നിര്‍വഹിച്ചിരിക്കുന്നത്.