മമ്മൂട്ടിയുടെ ആരാധകരിൽ ആകാംക്ഷ നിറച്ച് കൊണ്ട് സൂപ്പർഹിറ്റ് ചിത്രം ബിഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാലിന്റെ അണിയറ ചിത്രം പുറത്ത് വിട്ടു.ഷൂട്ടിംഗ് പോലും ആരംഭിച്ചിട്ടില്ലാത്ത ബിലാലിന് വേണ്ടി ആരാധകർ കാത്തിരിപ്പ് തുടങ്ങിയിട്ട് കുറേ നാളാ‍യി.ഏതായാലും ബിലാൽ വരും എന്ന ഉറപ്പ് നൽകുന്നതാണ് പുതിയ ചിത്രം. അണിയറ പ്രവര്‍ത്തകര്‍ ഒരുമിച്ച് നിന്ന് ചിത്രത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഫോട്ടോ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.

ഫോട്ടോയില്‍ സംവിധായകന്‍ അമല്‍ നീരദ്, എഴുത്തുകാരന്‍ ഉണ്ണി ആര്‍, സംഗീതസംവിധായകൻ സുഷിന്‍ ശ്യം എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ചിത്രീകരണം ആരംഭിക്കാന്‍ പോകുന്ന ബിലാലിന്റെ തിരക്കഥയൊരുക്കുന്നത് ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ്.

ബിഗ്ബി മലയാള സിനിമാലോകത്ത് ഒരു ട്രെൻഡ് സെറ്റർ തന്നെയായിരുന്നു.ബിഗ്ബിയിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ബിലാലിന്റെ ഡയലോഗുകൾ യുവാക്കൾക്കിടയിൽ ഇന്നും ഹരമാണ്.2007ൽ റിലീസ് ചെയ്ത ബിഗ്ബിയിലെ ഗാനങ്ങളും ബാക്ക്ഗ്രൌണ്ട് സ്കോറും വൻ ഹിറ്റായിരുന്നു.അമൽ നീരാട് മലയാളത്തിൽ ആദ്യം സംവിധാനം ചെയ്ത് ചിത്രമായിരുന്നു ബിഗ്ബി.