കോവിഡ്‌ വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കരുതെന്ന്‌ ലോക രാജ്യങ്ങളോട്‌ ലോകാരോഗ്യ സംഘടന. കോവിഡ് വാക്സിൻ നിർബന്ധമാക്കരുത്, ജനങ്ങളുടേതാവണം അന്തിമ തീരുമാനമെന്നും ലോകാരോഗ്യ സംഘടന രോഗ പ്രതിരോധ വിഭാഗം മേധാവി കെയ്റ്റ് ഒബ്രിയൻ വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കണോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം ജനങ്ങളുടേതാകണമെന്നും അദ്ദേഹം പറഞ്ഞു.

വാക്സിൻ നിർബന്ധമാക്കുന്നത് ശരിയല്ല. ഗുണവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയാണ് വേണ്ടത്. വാക്സിനേഷനെ വളരെ ഉത്തരവാദിത്തത്തോടെയാണ് നാം കാണേണ്ടത്. വാക്സിൻ എടുക്കുക എന്നതിലുപരി ജനങ്ങളുടെ ആരോഗ്യത്തെ ഗൗരവമായി കാണാൻ പരിശീലിപ്പിക്കുകയാണ് ആരോഗ്യപ്രവർത്തകരുടെ ഉത്തരവാദിത്തമെന്നും അദ്ദേഹം പറഞ്ഞു.

Advertisement