ഡൽഹി അതിർത്തിയിൽ തുടരുന്ന കർഷക സമരത്തിന് വീണ്ടും പിന്തുണ അറിയിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ലോകത്തെവിടെയും സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പമാണ് കാനഡയെന്ന് ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെ ബാധിക്കുമോ  എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനും സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഒപ്പമെന്നായിരുന്നു  ട്രൂഡോയുടെ മറുപടി. പ്രതിഷേധത്തെ പിന്തുണച്ചു കൊണ്ട് അദ്ദേഹം നേരത്തെ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഇന്ത്യ രംഗത്തു വന്നിരുന്നു. ഇന്ത്യയിലെ കാനഡ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തന്‍റെ നിലപാടിൽ മാറ്റമില്ലെന്ന് ട്രൂഡോ വ്യക്തമാക്കിയിരിക്കുന്നത്.

 

Advertisement