കോവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യ സ്വകാര്യ തൊഴില്‍ മേഖലക്ക് പതിനഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു.തൊഴില്‍ മാനവവിഭവ ശേഷി മന്ത്രാലയത്തിന്റേതാണ് തീരുമാനം.ജീവനക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യം, ഭക്ഷണം എന്നീ മേഖലകളിലെ സ്ഥാപനങ്ങള്‍ മാത്രമേ ഇനിയുള്ള ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളു.

പള്ളികളില്‍ സംഘടിത നമസ്കാരവും സൌദി അറേബ്യ നിർത്തിവെച്ചിട്ടുണ്ട്.പള്ളികളിൽ ബാങ്കു വിളി തുടരാനും നമസ്കാരം താമസ സ്ഥലത്ത് നടത്താനും സൌദി പണ്ടിത സഭ നിർദേശിച്ചിട്ടുണ്ട്. എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നേരത്തെ തന്നെ നിര്‍ത്തി വെച്ചിട്ടുണ്ട്. 171 പേര്‍ക്കാണ് ഇതുവരെ സൗദിയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.