കൊറോണ വൈറസ് രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി സൗദി അറേബ്യ . അന്താരാഷ്ട്ര സര്‍വീസുകള്‍ രണ്ടാഴ്ചത്തേക്ക് റദ്ദാക്കി.ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് മുഴുവന്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തിവെക്കാനാണ് തീരുമാനം. കോവിഡ്-19 ബാധിതരുടെ എണ്ണം 86 ആയി ഉയർന്നതിന്റെ പിന്നാലെയാണ് സൗദി ഭരണകൂടം കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.