സൌദി അറേബ്യയിൽ ജോലി ചെയ്യുന്ന പ്രവാസികൾ അവധിക്ക് നാട്ടിൽ വന്നിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കുക.ഇന്ത്യയുൾപ്പടെ 12 രാജ്യങ്ങളിലേക്കും തിരിച്ചും സൌദിയിലേക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിക്കഴിഞ്ഞു.എന്നാൽ 72 മണിക്കൂർ സൌദിയിലേക്ക് വരാൻ അധികൃതർ  സമയം അനുവദിച്ചിട്ടുണ്ട്.അതായത് മൂന്ന് ദിവസം.മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിലുള്ളവർ  സൌദിയിലെത്താൻ ശ്രമിക്കേണ്ടതുണ്ട്.നേരിട്ട് സൌദിയിലേക്കുള്ള സർവ്വീസുകൾ മാത്രമേ ഉപയോഗപ്പെടുത്താൻ കഴിയൂ.മറ്റ് ഗൾഫ് രാജ്യങ്ങളുമായും സൌദി ഗതാഗത ബന്ധം താൽകാലികമായി വിച്ഛേദിച്ചത് കൊണ്ട് കണക്ഷൻ വിമാ‍നങ്ങളിൽ പോകാനും കഴിയില്ല. കോവിഡ് -19 ഭീതിയുടെ പശ്ചാത്തലത്തിൽ സർവ്വീസുകൾ വെട്ടിക്കുറച്ചതിനാൽ വൻ പ്രതിസന്ധിയാണ് പ്രവാസികൾക്ക് നേരിടേണ്ടി വരുന്നത്.
ഇന്ന് പുലർച്ചെയാണ് ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി പ്രഖ്യാപനം വന്നത്.