കോവിഡ് 19 സ്ഥിരീകരിച്ച രാജ്യങ്ങള്‍ സന്ദര്‍ശിച്ച വിദേശികള്‍ക്ക് ഇന്ത്യയില്‍ വിലക്ക്. അത്തരം വിദേശികള്‍ ഇന്ത്യയിലേക്ക് പ്രവേശിക്കരുതെന്ന് ബ്യൂറോ ഓഫ് എമിഗ്രേഷന്‍റെ മുന്നറിയിപ്പ് നൽകി. ഫെബ്രുവരി ഒന്നിന് ശേഷം കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തിയ വിദേശികള്‍ക്കാണ് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. നിലവിൽ ഇന്ത്യയിലുള്ള വിദേശികൾ വിസയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് അടുത്തുള്ള എഫ്ആർആ‌ര്‍ഒ ഓഫീസുമായി ബന്ധപ്പെടണമെന്നും ബ്യൂറോ ഓഫ് എമിഗ്രേഷൻ അറിയിച്ചു.

അതിനിടെ  കോവിഡ്​ 19 നെതിരെ കൂടുതൽ ശക്​തമായ നടപടികളുമായി ഇന്ത്യ മുന്നോട്ട്​ പോവുകയാണ്​.ഫ്രാൻസ്​, ജർമ്മനി, സ്​പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക്​ വിസ അനുവദിക്കുന്നത്​ ഇന്ത്യ നിർത്തിവെച്ചു.