മഞ്ചേരി: ഐ.എസ്.ആർ.ഒ.യെയും റോക്കറ്റുകളെയും ഏറെ സ്നേഹിക്കുന്നു മഞ്ചേരി ഗവ:ബോയ്സ് ഹൈസ്ക്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അഷിൻ ബാബു. ഇന്നും നാളെയുമായി സ്ക്കൂളിൽ നടക്കുന്ന ഐ.എസ്.ആർ.ഒ. യുടെ എക്സിബിഷൻ കാണാൻ വരുന്ന ആയിരങ്ങൾ ആദ്യം കാണുക അഷിൻ ബാബുവിന്റെ GSLV മാർക്ക് – 3 റോക്കറ്റിന്റെ മാതൃകയാണ്. (ശബരിമല തീർഥാടകർ വാവർ സ്വാമിയെ കണ്ടു പോകും പോലെ). രണ്ട് ദിവസം മുമ്പ് നടന്ന ശാസ്ത്രരംഗം ശില്പശാലയിൽ റോക്കറ്റ് നിർമാണ മത്സരത്തിൽ അഷിൻബാബുവിനായിരുന്നു ഒന്നാം സ്ഥാനം. ഐ.എസ്.ആർ.ഒ. നേരിട്ട് പരിശീലനം നൽകുന്ന സ്ക്കൂൾ സ്പെയ്സ് ക്ലബ്ബിലെ സജീവ അംഗമാണ് അഷിൻ ബാബു. ചാന്ദ്രയാൻ- 2 വിക്ഷേപണവുമായി ബന്ധപ്പെട്ടും ഡിസംബർ 26 ലെ വലയ സൂര്യഗ്രഹണവുമായി ബന്ധപ്പെട്ടും സ്ക്കൂൾ സംഘടിപ്പിച്ച ക്ലാസുകൾക്ക് അഷിൻ ബാബു നേതൃത്വം നൽകിയിരുന്നു. അച്ഛൻ ഡോക്ടറും അമ്മ ഇതേ വിദ്യാലയത്തിലെ സയൻസ് ടീച്ചറുമാണ്.