സ്വർണ്ണവില വീണ്ടും കുതിച്ചുയർന്നു. ഇന്നത്തെ വില സർവ്വകാല റെക്കോർഡാണ്. 36,320ആണ് പവന് വില. ഗ്രാമിന് 25 രൂപ കൂടി 4540 ലെത്തി. നേരത്തേ റെക്കോർഡിട്ടതിന് പിന്നാലെ വില കുറഞ്ഞിരുന്നു.ഇപ്പോൾ വീണ്ടും വർദ്ധിച്ചിരിക്കുകയാണ് . ജൂലൈ ഒന്നിനാണ് സ്വർണ്ണവില സർവ്വകാല റെക്കോർഡിട്ടത്.അതേസമയം തുടർച്ചയായി 3 ദിവസം മാറ്റമില്ലാതെ തുടർന്ന വിലയിൽ തിങ്കളാഴ്ച ഇടിവുണ്ടായിരുന്നു.160 രൂപ കുറഞ്ഞ് പവന് 35800 ആയിരുന്നു വില.കോവിഡ് കാലത്ത്  സുരക്ഷിത നിക്ഷേപമായി സ്വർണ്ണത്തെ കണക്കാക്കുന്നത് കൊണ്ട് വില ഉയരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിച്ചിരുന്നു.