റെക്കോഡുകൾ തകർത്ത് സ്വർണ്ണ വില മുന്നേറുന്നു.ഇന്ന്  രണ്ട് തവണ വില വർദ്ധിച്ചതോടെ പവന് ​ 35920 രൂപയായി. ഗ്രാമിന്​ 4490 രൂപയാണ്​ വില.ഇന്ന് മാത്രം 400 രൂപയാണ് പവന് കൂടിയത്.മാർച്ച് മാസം പവന് 32,200 രൂപയായിരുന്നു കൂടിയ വില. ഏപ്രിൽ അവസാനത്തോടെ 34000 കടന്നു. മെയ് രണ്ടാം വാരമാണ്‌ ചരിത്രത്തിലാദ്യമായി 35,000 രൂപ കടന്നത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും സുരക്ഷിത നിക്ഷേപമായി സ്വർണ്ണത്തെക്കാണുന്നത് കൊണ്ടാണ് വില കൂടിക്കൊണ്ടിരിക്കുന്നതെന്നാണ് സാമ്പത്തികവിദഗ്ധരുടെ അഭിപ്രായം.