മഞ്ചേരി : കോവിഡ് പശ്ചാത്തലത്തിൽ കണ്ടെയെന്മ്ന്റ് സോണാക്കിയതോടെ അടച്ചിട്ട ലാഡർ ഇന്ത്യൻ മാൾ വീണ്ടും തുറന്ന്  പ്രവർത്തനമാരംഭിച്ചു. മഞ്ചേരി മുൻസിപ്പാലിറ്റിയിൽ ഉൾപ്പെട്ട വാർഡ് 33 കണ്ടൈൻറ്മെൻറ് സോണിൽ നിന്നും ഒഴിവാക്കിയ സാഹചര്യത്തിലാണ് മാൾ തുറന്നത്.
രാവിലെ 9 മണിമുതൽ രാത്രി 9 വരെയാണ് പ്രവർത്തന സമയം.
കോവിഡ് 19  പ്രതിരോധ  നടപടികൾ കൈക്കൊണ്ട്,കേന്ദ്ര -സംസ്ഥാന സർക്കാരുകൾ നിർദേശിച്ച പ്രോട്ടോകോൾ പ്രകാരമാണ് എല്ലാ ഷോപ്പുകളും പ്രവർത്തിക്കുന്നത്. മാൾ മാനേജ്മെന്റ് മാളിൽ
കൈ കഴുകുന്നതിനും , സാനിറ്റൈസ് ചെയ്യുന്നതിനും, തെർമൽ ടെമ്പറേച്ചർ സ്കാനിംഗ് നടത്തുന്നതിനും സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.  മാളിന്റെ അകത്തളവും പുറംഭാഗവും മുഴുവനായും  ക്ലീനിങ് നടത്തിയും, സ്റ്റെയർ കേസുകൾ, എസ്കലേറ്റർ, ലിഫ്റ്റുകൾ എന്നിവ ഇടക്കിടെ   ശുചീകരിച്ചും, കാർപാർക്കിങ് ഏരിയ, മാളിന് ചുറ്റിലും ഉള്ള ഭാഗങ്ങൾ തുടങ്ങിയവ അണുമുക്തമാക്കി കൊണ്ടും എല്ലാ സുരക്ഷാ മുൻ കരുതലുകളും സ്വീകരിച്ചിട്ടുണ്ട്.  കൂടാതെ മാൾ സന്ദർശിക്കുന്നവരുടെ വിവരങ്ങൾ രേഖപെടുത്തുന്നതിനുള്ള രജിസ്റ്ററും തയ്യാറാക്കിയിട്ടുണ്ട്.
സാമൂഹ്യ അകലം പാലിച്ചും, മുഴുവൻ ആളുകളും മാസ്ക് ധരിച്ചും, ഷോപ്പുകളിൽ പ്രവേശിക്കുന്നവർക്കു സുരക്ഷയോട് കൂടിയ പർച്ചേസ് ചെയ്യുന്നതിനുള്ള സാഹചര്യവും, സംവിധാനങ്ങളും അതാതു ഷോപ്പിൽ ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും
ഡയറക്ടർ കൃഷ്ണൻ കോട്ടുമലയും ജനറൽ മാനേജർ റെജി ജോസഫും അറിയിച്ചു